ലോസ് ആഞ്ചല്‍സ്: ലോക പ്രശസ്ത സിനിമയായ 'ടാര്‍സന്‍' നായകന്‍ റോണ്‍ എലീയുടെ ഭാര്യയെ മകന്‍ വെട്ടിക്കൊല പ്പെടുത്തി. വലേറി ലന്‍ഡീനാണ് (62)കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ 30 കാരന്‍ മകന്‍ കാമറണ്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.  ഇയാള്‍ താമസിക്കുന്ന വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ നാല് പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്‍റെ പ്രത്യാക്രമണത്തില്‍ ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. അയല്‍വാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍. 1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്. സൗന്ദര്യ മത്സരത്തിലെ മുന്‍ വിജയിയായിരുന്നു കൊല്ലപ്പെട്ട വലേറി.