മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ തെലുങ്കു ചിത്രം ജനതാ ഗാരേജ് തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്വാഭാവികവും പക്വതയുമാര്‍ന്ന അഭിനയത്തോടെ തെലുങ്ക് പ്രേക്ഷകരെ മോഹന്‍ലാല്‍ വിസ്മയിപ്പിക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മനമന്ദ ചിത്രത്തിലും മോഹന്‍ലാല്‍ കയ്യടി നേടിയിരുന്നു. മോഹന്‍ലാല്‍ കൂടുതല്‍ തെലുങ്കു സിനിമകള്‍ ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പ്രേക്ഷകരാണ് മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ജനതാ ഗാരേജില്‍ ജൂനിയര്‍ എന്‍ടി ആറാണ് നായകന്‍. സാമന്തയും നിത്യാ മേനോനുമാണ് നായികമാര്‍. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
