സോണിയാ ഗാന്ധിയായി സിനിമയില്‍ വേഷമിടുന്ന നടി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ്. അനുപം ഖേര്‍ ആണ് ഡോ. മൻമോഹൻ സിംഗ് ആയി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍‌ എന്നാണ് സിനിമയുടെ പേര്.

നിരവധി ഇന്ത്യൻ സിനിമകളില്‍ അഭിനയിച്ച താരമാണ് സൂസൻ. ചക്രവര്‍ത്തി അശോക സമ്രാട്ട് എന്ന ടെലിവിഷൻ ഷോയിലൂടെയും ശ്രദ്ധേയയാണ്. പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസൻ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിക്കുന്നത്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.