അനുഷ്കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്. തന്നെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കരുതെന്നായിരുന്നു അനുഷ്കയെ കുറച്ചുള്ള പരാമര്‍ശത്തോട് അവരുടെ പ്രതികരണം.
ഹര്‍ദ്ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് നേരത്തേ നടത്തിയ അശ്ലീല പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു. കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയിലാണ റണ്‍വീര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. 2011 ല്‍ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂര്‍, അനുഷ്ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയത്.
അനുഷ്കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്. കരീനയെ കുറിച്ച് റണ്‍വീര്‍ നടത്തിയ പരാമര്‍ശം കേട്ട് 'മോശം കുട്ടിയായിരുന്നു റണ്‍വീറെ'ന്ന് അനുഷ്ക പറഞ്ഞു. അതേസമയം തന്നെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കരുതെന്നായിരുന്നു അനുഷ്കയെ കുറച്ചുള്ള പരാമര്‍ശത്തോട് അവരുടെ പ്രതികരണം.
രൂക്ഷമായ ഭാഷയിലാണ് രണ്‍വീറിന്‍റെ പരാമര്‍ശത്തോട് ട്വിറ്റര്‍ സമൂഹം പ്രതികരിക്കുന്നത്. 'ഇവരാണോ നിങ്ങളുടെ നായകന്‍മാര്‍' എന്ന് ഒരാള്‍ പരിഹസിച്ചു. ഇതെല്ലാം കേട്ട് കരണ്‍ ജോഹര്‍ ചിരിക്കുകയാണെന്നും ബോളിവുഡ് മുഴുവന്‍ മാലിന്യമാണെന്നും മറ്റൊരു ട്വീറ്റില്‍ വിമര്‍ശിക്കുന്നു.
കഴിഞ്ഞ ദിവസം കോഫി വിത്ത് കരണ്‍ ജോഹറില്‍ വച്ചാണ് ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുള്ള വിമര്‍ശനമാണ് പാണ്ഡ്യ നേരിട്ടത്. തുടര്‍ന്ന് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചിരുന്നു.
