ബാലുവിന്‍റെയും മകളുടെയും വിയോഗം താങ്ങാന്‍ ഭാര്യ ലക്ഷ്മിയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുജാത കുറിച്ചു.
ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സുജാത. സംഗീത ലോകത്തിന് വലിയ പ്രതിഭയെ നഷ്ടപ്പെട്ടുവെന്ന് സുജാത ഫേസ്ബുക്കില്‍ കുറിച്ചു. സംഭവിക്കുന്ന ചില കാര്യങ്ങള്‍ക്ക് ഉത്തരമുണ്ടാവില്ല. സംഗീത ലോകത്തിന് വലിയ പ്രതിഭയെ നഷ്ടപ്പെട്ടു. ബാലുവിന്‍റെയും മകളുടെയും വിയോഗം താങ്ങാന്‍ ഭാര്യ ലക്ഷ്മിയ്ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുജാത കുറിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്കര്‍ ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്. ഭര്‍ത്താവിന്‍റെയും മകളുടെയും വിയോഗമറിയാതെ ലക്ഷ്മി ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്.
