ഓസ്‍കർ വേദിയിൽ തിളങ്ങി ദ ഷേപ് ഓഫ് വാട്ടർ

തൊണ്ണൂറാമത് ഓസ്‍കർ വേദിയിൽ തിളങ്ങി ദ ഷേപ് ഓഫ് വാട്ടർ. മികച്ച ചിത്രം, സംവിധാനം അടക്കം നാല് പുരസ്‍കാരങ്ങൾ ചിത്രം സ്വന്തമാക്കി. ഗാരി ഓൾഡ്‍മാനും ഫ്രാൻസിസ് മക്ഡോർമബും ആണ് മികച്ച നടനും നടിയും.

ദ ഷേപ് ഓഫ് വാട്ടര്‍ ഒരുക്കിയ ഗിലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ഗാരി ഓൾഡ്‍മാൻ മികച്ച നടനായത്. ത്രി ബില്‍ബോര്‍ഡ്സിലെ പ്രകടനം ഫ്രാന്‍സെസ് മക്ഡോര്‍മണ്ടമിന് മികച്ച നടിക്കുള്ള പുരസ്‍കാരം നേടിക്കൊടുത്തു. ഗെറ്റ് ഔട്ടിന്റെ രചന നടത്തിയ ജോര്‍ദൻ പീലെയ്‍ക്ക് മികച്ച തിരക്കഥയ്‍ക്കുള്ള പുരസ്‍കാരം ലഭിച്ചു. ബ്ലേഡ് റണ്ണര്‍ 2049ന്റെ ഛായാഗ്രഹണം നിര്‍വഹിച്ച റോജര്‍ ദീക്കിൻസും പുരസ്‍കാരത്തിന് അര്‍ഹനായി.