കാന്‍: സ്വീഡിഷ്  സംവിധായകൻ റൂബൻ ഓസ്റ്റലോണ്ടിന്റെ "ദ സ്ക്വയർ', കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.  ദ ബിഗീൽഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോളയാണ്  മികച്ച സംവിധായിക. മികച്ച നടിയായി ഡയാന ക്രൂഗറേയും  നടനായി ജോക്കിൻ ഫീനിക്സിനെയും തെരഞ്ഞെടുത്തു.  എഴുപതാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി.