മമ്മൂട്ടി നായകനാകുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തു വിട്ടു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു, ചിത്രത്തിന്റെ ആദ്യ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. കട്ടവെയിറ്റിങ് എന്നാണ് ടീസര്‍ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ എഴുതിയത്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്‌നേഹ, ആര്യ, ബേബി അനിഘ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും.
