മെക്‌സിക്കന്‍ അപാരത വിജയിപ്പിച്ച പ്രേക്ഷകരോട് നന്ദി പറയാന്‍ കണ്ണൂരില്‍ റോഡിലിറങ്ങി ടോവിനോതോമസും അണിയറ പ്രവര്‍ത്തകരും. നല്ല സിനിമ നിര്‍മ്മിച്ചാല്‍ മാത്രം പോര, സിനിമ കാണാന്‍ ആവശ്യമെങ്കില്‍ പ്രേക്ഷകരെ വീട്ടില്‍ച്ചെന്ന് വിളിക്കുമെന്നാണ് റോഡിലിറങ്ങിയുള്ള പ്രമോഷന് ടോവിനോയുടെ മറുപടി.
നിര്‍മ്മാതാവ് അനൂപ് കണ്ണന്‍, നടന്മാരായ രൂപേഷ് പീതാംബരന്‍, സുബീഷ് സുധാകരന്‍ എന്നിവര്‍ക്കൊപ്പമാണ് ടോവിനോ തോമസ് എത്തിയത്. ആദ്യം തിയേറ്ററിലെത്തിയ ശേഷം ആരാധകര്‍ക്കൊപ്പം റോഡിലിറങ്ങി. പിന്നെ കാല്‍നടയായി നഗരം ചുറ്റല്‍.. കൊല്ലവും തിരുവനന്തപുരവും ഒക്കെക്കഴിഞ്ഞാണ് ആരാധകര്‍ക്ക് നന്ദി പറയാന്‍ കണ്ണൂരിലെത്തുന്നത്.
കൂട്ടായ്മയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷമാക്കുകയാണ് അണിയറ പ്രവര്‍ത്തകരൊന്നാകെ.
