2016ല്‍ തമിഴകത്തെ ഞെട്ടിച്ച ചിത്രമാണ് ധ്രുവങ്കള്‍ 16. റഹ്മാനെ മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തില്‍ പേരെടുത്ത് പറയാവുന്ന താരങ്ങളാരുമില്ല. ചിത്രം ഒരുക്കിയത് 21 വയസ് മാത്രമുള്ള കാര്‍ത്തിക് നരേന്‍. പക്ഷേ ധ്രുവങ്കള്‍ 16 അഥവാ ഡി 16 തമിഴകത്തെ സൂപ്പര്‍ ഹിറ്റാണ്. പൊലീസ് ഓഫീസറായ റഹ്മാന്‍റെ ഒരു ദിവസത്തെ കേസ് അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ക്രൈംത്രില്ലറാണെങ്കിലും പതിവ് കാഴ്ച രീതികളല്ല ഡി 16 സമ്മാനിക്കുന്നത്.

വൈകിയാണെങ്കിലും ധ്രുവങ്കള്‍ 16 മലയാളത്തിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മള്‍ട്ടിപ്ലസുകളില്‍ നിറഞ്ഞ സദസില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഇതാ ചിത്രത്തിനെ പുകഴ്ത്തുകയാണ് മലയാള സിനിമയിലെ പുതിയ സെന്‍സെഷന്‍ ടൊവീനോ. ഫേസ്ബുക്കിലൂടെയാണ് ടൊവീനോയുടെ പോസ്റ്റ്.