എന്നാൽ ഓടിവന്ന ആരാധിക കെട്ടിപ്പിടിച്ചിട്ട് വിളിച്ചത് ഇങ്ങനെ 'മോനെ ഉണ്ണിമുകുന്ദാ...' കാറ്റ്  പോയ ബലൂൺ പോലെയായി താൻ എന്ന് ചമ്മലോടെ ടൊവീനോ സംഭവം പങ്ക് വയ്ക്കുന്നു.  

തനിക്ക് സംഭവിച്ച ഒരു വൻ ചമ്മലിന്റെ കഥ പറയുകയാണ് യുവതാരം ടൊവീനോ തോമസ്. ഈ സംഭവത്തെക്കുറിച്ച് ആരാധകൻ വരച്ച് നൽകിയ ഒരു കാർട്ടൂണും ടൊവീനോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്. കഥ ഇങ്ങനെ, ഒരിക്കൽ ദുൽ‌ഖർ സൽമാനും താനും എയർപോർട്ടിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മുതിർന്ന സ്ത്രീ ഓടി വരുന്നത് കണ്ടത്. ദുൽഖറിനെയും മറികടന്ന് തന്റെ അടുത്തേയ്ക്ക് ഓടി വന്ന ആരാധികയെ കണ്ടപ്പോൾ ടൊവീനോയ്ക്ക് ആവേശവും സന്തോഷവും തോന്നിയെത്രേ. എന്നാൽ ഓടിവന്ന ആരാധിക കെട്ടിപ്പിടിച്ചിട്ട് വിളിച്ചത് ഇങ്ങനെ മോനെ ഉണ്ണിമുകുന്ദാ.. കാറ്റ് പോയ ബലൂൺ പോലെയായി താൻ എന്ന് ചമ്മലോടെ ടൊവീനോ സംഭവം പങ്ക് വയ്ക്കുന്നു. 

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

ഒരു ചാനൽ അഭിമുഖത്തിൽ ടൊവീനോ പറഞ്ഞ ഇക്കാര്യം കാർട്ടൂണാക്കി വരച്ച് നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. ഷമിൽ എന്ന ആർട്ടിസ്റ്റ് വരച്ച കാർട്ടൂൺ 'അതും വരച്ചോ?' എന്ന ചോദ്യത്തിന്റെ അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. ആളുകൾ തിരിച്ചറിയുന്നതും കെട്ടിപ്പിടിക്കുന്നതും ആദ്യത്തെ അനുഭവമല്ല. എന്നാൽ ഇങ്ങനെയൊരു വിളിയും കെട്ടിപ്പിടുത്തവും ആദ്യമായിട്ടായിരിക്കുമെന്നാണ് ടൊവീനോയുടെ വെളിപ്പെടുത്തൽ.