നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ കഥാപാത്രമാണ് ടൊവീനോയുടെ നായകന്‍.

ടൊവീനോയെ നായകനാക്കി നവാഗത സംവിധായകനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത തീവണ്ടിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ കണ്ട പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി ഈ വാരാന്ത്യത്തില്‍ ചിത്രത്തിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇനിഷ്യല്‍ ഷോകളില്‍ നിന്ന് സംഭവിച്ച ഒരു മോശം പ്രവണതയെക്കുറിച്ച് പറയുകയാണ് ടൊവീനോ തോമസ്. 

തീവണ്ടിയുടെ പ്രേക്ഷകരോട് ടൊവീനോ

"നമസ്കാരം. തീവണ്ടി എന്ന സിനിമയോടും എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു. 

സ്നേഹപൂർവ്വം, ടൊവിനോ"

നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ കഥാപാത്രമാണ് ടൊവീനോയുടെ നായകന്‍. വിനി വിശ്വലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറാണ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. കൈലാസ് മേനോന്‍ സംഗീതം. പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.