മഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാത റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരിസ്റ്റോ സുരേഷ് പാടുന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അരിസ്റ്റോ സുരേഷ് തന്നെ. ഗോപി സുന്ദറിന്റേതാണ് ആശയം.

ഫാന്റം പ്രവീണ്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നവീന്‍ ഭാസ്ക്‍ര്‍ തിരക്കഥയെഴുതിയിരിക്കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.