ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ നടന്‍ ഉണ്ണി മുകുന്ദനെ നായകനാക്കി മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരസ്യം. രാത്രി യാത്രയില്‍ ഡിംലൈറ്റ് ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ കണ്ണടക്കാത്തവര്‍ ചുരുക്കമായിരിക്കും. രാത്രിയില്‍ ഡിംലൈറ്റ് ഉപയോഗിക്കാത്തത് മൂലം നൂറ് കണക്കിന് അപകടങ്ങളാണ് ഓരോ ദിവസവും സംസ്ഥാനത്തുണ്ടാകുന്നത്. ഡ്രൈവര്‍മാരുടെ ഈ സ്വഭാവം മാറ്റുകയാണ് പുതിയ പരസ്യത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ലക്ഷ്യം. പരസ്യത്തിന്‍റെ ചിത്രീകരണം കൊച്ചിയില്‍ നടന്നു.
ഡിം ലൈറ്റ് തെളിയക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിന് സംഭവിക്കുന്ന നഷ്‌ടമാണ് പരസ്യചിത്രം പറയുന്നത്. മോട്ടോര്‍വാഹന വകുപ്പ് റോഡ് സേഫ്റ്റി അതോറിറ്റിക്ക് വേണ്ടി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്‍റെ സാമ്പത്തിക സഹകരണത്തോടെ ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനാണ് പരസ്യം ഒരുക്കുന്നത്. പരസ്യം അടുത്തമാസം സിനിമാ തീയറ്ററുകളിലൂടെ ജനങ്ങളിലെത്തും.
