പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ സിനിമ ഉപേക്ഷിക്കാന്‍ ആലോചിച്ചുവെന്നും മദ്യപാനിയായെന്നുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം

പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. എപ്പോഴാണ് വിവാഹമെന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു. എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞു എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്- ഉണ്ണി മുകുന്ദന്‍ പറയുന്നു.