തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിക്ക് ഏറെ ആരാധകരുണ്ട്. ബാഹുബലിക്ക് ശേഷം ആരാധകര്‍ കൂടി എന്നതാണ് സത്യം.അനുഷ്‌കയുടെ പ്രകടനത്തെ നേരത്തെ മലയാളത്തിന്‍റെ പ്രിയ താരം ഉണ്ണിമുകുന്ദന്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. 

"നീ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങൾ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്ക, ജീവിതത്തിൽ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ശുഭാപ്തിവിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകർന്നുനൽകൂ. ഈ പുതുവർഷത്തിൽ നിന്‍റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു." - ഉണ്ണിമുകുന്ദൻ കുറിച്ചു. 

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഒപ്പം ഇരുവരും ചേര്‍ന്ന് കേക്ക് മുറിക്കുന്ന ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 

മാത്രമല്ല ഇരുവരും ചേര്‍ന്ന് അഭിനയിക്കുന്ന ബാഗ്മതിയിലെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഉണ്ണി പറഞ്ഞു. സിനിമയില്‍ അനുഷ്‌കയുടെ നായകനായി എത്തുന്നത് ഉണ്ണിമുകുന്ദനാണ്. ടൈറ്റില്‍ കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.