ആയിരക്കണക്കിന് കുരുന്നുകളുടെ വിദ്യാരംഭമാണ് ഇന്ന്. ഈ ദിനത്തില്‍ തന്നെ പുതിയ ഒരു ആരംഭത്തിന്റെ സന്തോഷകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. സംഭവം വേറെ ഒന്നമല്ല കുഞ്ചാക്കോ ബോബന്‍ നായകാനാകുന്ന പുതിയ സിനിമയായ 'പഞ്ചവര്‍ണ്ണ തത്ത'യുടെ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം രമേഷ് പിഷാരടിയെന്നതു തന്നെയാണ് ആരാധകര്‍ക്ക് ഏറെ പുതുമ. 

 പാട്ടുകള്‍ പ്രാധാന്യം നല്‍കുന്ന ഈ സിനിമയ്ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രനാണ്. ഔസേപ്പച്ചന്‍റേതാണ് പശ്ചാത്തല സംഗീതം. സിനിമയിലെ ടൈറ്റില്‍ ഗാനം ഒരുക്കിയിരിക്കുന്നത് നാദിര്‍ഷയാണ്. പ്രദീപ് നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

സലിം കുമാര്‍, ധര്‍മ്മജന്‍, അനുശ്രീ, ജയറാം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. മാത്രമല്ല 30തോളം പുതുമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്.