Asianet News MalayalamAsianet News Malayalam

നഷ്‍ടപ്പെട്ടത് സ്വന്തം സഹോദരങ്ങളെ; ജവാൻമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകൻ

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംവിധായകൻ ആദിത്യ. സ്വന്തം സഹോദരങ്ങളെയാണ് നഷ്‍ടപ്പെട്ടത്. പാക്കിസ്ഥാനെ തീര്‍ത്തും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ആദിത്യ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണെന്നും ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകൻ കൂടിയായ ആദിത്യ പറഞ്ഞു.

Uri The Surgical Strike director Aditya condemns Pulwama attack Feels like I lost my brothers
Author
Mumbai, First Published Feb 16, 2019, 12:30 PM IST

ജമ്മുകശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംവിധായകൻ ആദിത്യ. സ്വന്തം സഹോദരങ്ങളെയാണ് നഷ്‍ടപ്പെട്ടത്. പാക്കിസ്ഥാനെ തീര്‍ത്തും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ആദിത്യ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണെന്നും ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകൻ കൂടിയായ ആദിത്യ പറഞ്ഞു.

ഹൃദയഭേദകമാണ് ഇത്. സ്വന്തം സഹോദരങ്ങളെയാണ് നഷ്‍ടപ്പെട്ടത്. സര്‍ക്കാര്‍ എന്തുനടപടിയാണ് എടുക്കുന്നതെങ്കിലും ഇത്തരം ഭീകരമായ പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കാൻ തോന്നാത്ത രീതിയിലായിരിക്കണം. ഇന്ത്യ, പാക്കിസ്ഥാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഭീകരവും ഭീരുത്വപരവുമായ സംഭവം നടന്നതിന് പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം- ആദിത്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios