നിവിന്‍ പോളി ചിത്രം സഖാവ് കാണാന്‍ സഖാവ് വി എസ് അച്യുതാനന്ദനും കുടുംബവും. ചിത്രം അസ്സലായി എന്നാണ് വി എസ് അച്യുതാനന്ദന്റെ അഭിപ്രായം. സഖാവ് വി എസ്സിനെയാണോ സ്ക്രീനില്‍ കണ്ടതെന്ന് തോന്നിപ്പോയെന്നാണ് ഭാര്യ വസുമതി കമന്റ്.
കമ്മ്യൂണിസ്റ്റുകാരന്റെ കഥയുമായി എത്തിയ സിദ്ധാര്ത്ഥ് ശിവയുടെ സഖാവിനെ ആരാധകര്‍ക്കൊപ്പം നേതാക്കളും നെഞ്ചെറ്റുകയാണ്. മുഖ്യമന്ത്രിക്കും ഇടത് നേതാക്കള്‍ക്കും പിന്നാലെ സഖാവിനെ ഒന്നും കാണാന്‍ വി എസ് അച്യുതാനന്ദനും എത്തി, സകുടുംബം.
നായക കഥാപാത്രം സഖാവ് കൃഷ്‍ണനെ വി എസ് അച്യുതാനന്ദന് നന്നേ ബോധിച്ചു.
കയ്യേററത്തിന് എതിരെയുളള പോരാട്ടമൊക്കെ കണ്ടപ്പോ പഴയ മൂന്നാര്‍ കാലം ഓരമ്മ വന്നോ എന്ന ചോദ്യത്തിന് മറുപടി പുഞ്ചിരിമാത്രം.
കുടുംബത്തെ പോലും മറന്ന് നാടിന് വേണ്ടി പോരാടാനിറങ്ങുന്ന സഖാവിനൊപ്പം ചങ്ങുറപ്പോടെ നില്‍ക്കുന്ന ജാനകി സഖാവിനെയാണ് വി എസ്സിന്റെ പത്നി വസുമതി ടീച്ചര്‍ക്ക് ഇഷ്‍ടമായത്.
