സമര മുഖങ്ങളിലുയര്‍ന്ന വി എസ് കാഹളം വെള്ളിത്തിരയിലും. രാഷ്‌ട്രീയം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ വി എസ്.


വെള്ളിത്തിരയില്‍ കയ്യടി നേടി വി എസ്. രാഷ്‌ട്രീയത്തില്‍ എല്ലാ ചുവടും പയറ്റിയ വി എസ് ചലച്ചിത്ര രംഗത്തും ഒരു കൈ നോക്കിയിരിക്കുന്നു. സിനിമയില്‍ കാഴ്ചവെച്ചത് ചെറുപ്പക്കാരെ വെല്ലുന്ന അഭിനയം.

ആദ്യമായി അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് വി എസ്.

സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് ജീവന്‍ ദാസ് സംവിധാനം ചെയ്ത ക്യാമ്പസ്സ് ഡയറി. സുദേവ് നായരും ഗൗതമി നായരുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.വി എസിനെയെന്ന പോലെ വിഎസ് അഭിനയിച്ച സിനിമയും മലയാളികള്‍ ഇരും കയ്യും നീട്ടി സ്വീകരിക്കും  എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.