തെന്നിന്ത്യയിലെ പ്രമുഖ നടിയുടെ മകളെ കാണാനില്ലെന്നു പരാതി. നടി വനിതാ വിജയകുമാറിന്‍റെ മുന്‍ ഭര്‍ത്താവ് ആനന്ദരാജാണ് മകളെ കാണാനില്ലെന്നു പരാതി നല്‍കിയത്. 2012ലെ വിവാഹമോചനത്തിനു ശേഷം എട്ടുവയസുകാരി ജൈനിതയുടെ സംരക്ഷണം ആനന്ദരാജനെയാണു കോടതി ഏല്‍പ്പിച്ചിരുന്നത്. ഹൈദരാബദിലാണു ആനന്ദരാജ താമസിക്കുനന്ത്.
അവധിക്കാലമായതു കൊണ്ട് ഏപ്രില്‍ ആദ്യവാരം വനിതയ്‌ക്കൊപ്പം ചെന്നൈയിലേയ്ക്കു പോയ മകള്‍ മടങ്ങിവന്നില്ലെന്നാണു രാജന്റെ പരാതി. മകളെ വനിത വിട്ടു നല്‍കുന്നില്ലെന്നായിരുന്നു ആനന്ദരാജയുടെ വാദം. തമിഴ് തെലുങ്ക് മലയാളം തുടങ്ങി നിരവധി ഭാഷകളില്‍ വനിത അഭിനയിച്ചിട്ടുണ്ട്. രാജ് കിരണ്‍ നായകനായ മാണിക്യമാണു വനിതയുടെ ആദ്യ ചിത്രം.
ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തിനു സുപരിചിതിയാണു നടി. 2000 ലായിരുന്നു വനിതയുടെ ആദ്യ വിവാഹം, ആകാശ് എന്നയാളെയാണു വിവാഹം കഴിച്ചത്. 2005 ബന്ധം വേര്‍പെടുത്തി.
ഇതില്‍ രണ്ടു മക്കളുണ്ട്. 2007 ല്‍ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം ചെയ്തു. 2014 വനിത മൂന്നാമതും വിവാഹം ചെയ്തു. തമിഴിലെ പ്രമുഖ ഡാന്‍സ് മാസ്റ്റര്‍ റോബോര്‍ട്ടിനെയാണു മൂന്നാമത് വനിത വിവാഹം കഴിച്ചത്.
