വരലക്ഷ്‍മി ശരത്കുമാര്‍ ഇനി മാധ്യമപ്രവര്‍ത്തക
വരലക്ഷ്മി ശരത്കുമാര് മാധ്യമപ്രവര്ത്തകയായി അഭിനയിക്കുന്നു. മനോജ് കെ നടരാജൻ സംവിധാനം ചെയ്യുന്ന വെല്വെറ്റ് നഗരം എന്ന സിനിമയിലാണ് വരലക്ഷ്മി മാധ്യമപ്രവര്ത്തകയാകുന്നത്.
കൊടൈക്കനാലിലെ ആദിവാസികള്ക്ക് വേണ്ടി ശബ്ദമുയര്ത്തുന്ന മാധ്യമപ്രവര്ത്തകയായിട്ടാണ് വരലക്ഷ്മി ശരത്കുമാര് അഭിനയിക്കുന്നത്. കൊടൈക്കനാലില് നടന്ന ചില യഥാര്ഥ സംഭവങ്ങളും ചിത്രത്തില് പ്രമേയമായി വരുന്നുണ്ട്. 48 മണിക്കൂറിനുള്ളില് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില് പറയുന്നത്. അച്ചു രാജമണിയാണ് സംഗീതസംവിധായകൻ. മാളവിക സുന്ദര്, പ്രകാശ് രാഘവൻ തുടങ്ങിയവരും ചിത്രത്തില് വേഷമിടുന്നുണ്ട്. അതേസമയം നിരവധി സിനിമകളിലാണ് വരലക്ഷ്മി വേഷമിടുന്നത്. വിജയ്യുടെ സിനിമയിലും മിസ്റ്റര് ചന്ദ്രമൌലിയിലും സണ്ടക്കോഴി 2വിലും വരലക്ഷ്മി ശരത്കുമാര് അഭിനയിക്കുന്നുണ്ട്.
