പ്രശസ്ത സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം.സി.സി. സിനിമാ കമ്പനിയാണ് വട്ടമേശ സമ്മേളനം പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്

എട്ട് യുവ സംവിധായകർ ഒന്നിക്കുന്ന സിനിമാസംരംഭമായ ‘വട്ടമേശസമ്മേളന‘ത്തിന്റെ ട്രെയ്‌ലറും ടീസർ സോങും പുറത്തിറങ്ങി.

എട്ടു സംവിധായകർ സംവിധാനം ചെയ്യുന്ന എട്ടു വ്യത്യസ്ത സിനിമകളുടെ സമാഹാരമാണ് ‘വട്ടമേശസമ്മേളനം’.

പ്രശസ്ത സംവിധായകന്‍ വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം.സി.സി. സിനിമാ കമ്പനിയാണ് വട്ടമേശ സമ്മേളനം പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. അമരേന്ദ്രൻ ബൈജുവാണ് നിർമ്മാണം.

വിപിൻ ആറ്റ്‌ലിയുടെ ‘പർ‌ർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൌഫാസ് നൌഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘മായി ഒരുങ്ങുന്നത്.

പാലാരിവട്ടം മർക്കസ് ഇന്നിൽ നടന്ന ചടങ്ങിൽ ജിബു ജേക്കബ്, അനൂപ് കണ്ണനു നൽകി ചിത്രത്തിന്റെ ആദ്യ പോസ്റ്ററും പ്രകാശനം ചെയ്തു. ചിത്രത്തിന്റെ പ്രമോഷണൽ വീഡിയോ സോങിന്റെ യുട്യൂബ് റിലീസും ചടങ്ങിൽ നടന്നു.