എന്‍റെ വസ്ത്രം നേരെയാണല്ലോ അല്ലേ... അല്ലെങ്കില്‍ അത് ‍‌'ഞെട്ടിപ്പിക്കുന്ന' വാര്‍ത്തയാകും

മുംബൈ: വസ്ത്രധാരണത്തിന്‍റെ പേരില്‍ നിരന്തരം വിവാദങ്ങളില്‍ നിറയുന്ന താരമാണ് സ്വര ഭാസ്കര്‍. അടുത്തിടെ പുതിയ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് ചടങ്ങില്‍ ഉടനീളം അസ്വസ്ഥയായ സ്വരയുടെ വീഡിയോ വാര്‍ത്തയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനമുയര്‍ന്നു.

ഈ വിമര്‍സനങ്ങളെയെല്ലാം പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വര. പുതിയ ചിത്രം വീരേ ദി വെഡിങ്ങിന്‍രെ പ്രചരണത്തിനെത്തിയതായിരുന്നു സ്വര. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തന്‍റെ വസ്ത്രം ശരിയായ രീതിയിലല്ലേ ഉള്ളതെന്ന് മാനേജറോട് ചോദിക്കുകയും നേരെയിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് വസ്ത്രം നേരെയല്ലെങ്കില്‍ വീഡിയോ സൂം ചെയ്ത് അത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളായി മാറുമെന്ന് സ്വര പരിഹസിച്ചു. ഇത്തരത്തില്‍ എത്ര വാര്‍ത്തകള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് സ്വര മാധ്യമപ്രവര്‍ത്തരോട് ചോദിച്ചു. ഇവയെല്ലാം എന്‍റര്‍റ്റെയിന്‍മെന്‍റ് വിഭാഗത്തില്‍ പെടുമെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തമാശ രൂപത്തില്‍ മറുപടി പറഞ്ഞപ്പോള്‍, ഇത്തരം വൃത്തികെട്ട വാര്‍ത്തകളാണോ എന്‍റര്‍റ്റെയിന്‍മെന്‍റ് എന്നായിരുന്നു സ്വരയുടെ ചോദ്യം.