വെട്രിമാരന്റെ സംവിധാനത്തില്‍ നായകനാകാൻ വിജയ്

ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരൻ വിജയ്‍യുമായി കൈകോര്‍ക്കാൻ ഒരുങ്ങുന്നു. വിജയ്‍യെ നായകനാക്കി സിനിമ ഒരുക്കാൻ താരവുമായി വെട്രിമാരൻ കൂടിയാലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

വെട്രിമാരന്റെ പൊള്ളാധവൻ, ആടുകളം, വിസാരണൈ തുടങ്ങിയ സിനിമകളുടെ വലിയ ആരാധകനാണ് വിജയ്. സിനിമയില്‍ തന്റെ പതിവുവഴിയില്‍ നിന്ന് മാറിനടക്കാൻ ആലോചിക്കുന്ന വിജയ്, വെട്രിമാരന്റെ സംവിധാനത്തില്‍ മികച്ച ഒരു സിനിമയുടെ ഭാഗമാകാനുള്ള ആലോചനയിലാണ്. സമീപകാലത്ത് വ്യത്യസ്‍ത ആഖ്യാന ശൈലിയില്‍ സിനിമകള്‍ ഒരുക്കിയ സംവിധായകരുടെ കഥകള്‍ കേള്‍ക്കാനാണ് വിജയ് പ്രാധാന്യം കൊടുക്കുന്നതെന്നും തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ വിജയ്.

ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ തിരക്കിലാണ് വെട്രിമാരൻ.