പരിഭവിച്ച് നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ജ​ഗദീഷ് പറഞ്ഞു. താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ജഗദീഷ്. ഇരുവരും വിസമ്മതം അറിയിച്ചതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്. പരിഭവിച്ച് നില്‍ക്കുന്നവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നതെന്ന് ജ​ഗദീഷ് പറഞ്ഞു. താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ സംഘടനയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അമ്മ നേതൃത്വത്തിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ് പറയുന്നു. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ ആലോചിച്ചെങ്കിലും തിരക്ക് കാരണം ഇരുവരും പിൻമാറുകയായിരുന്നു. വനിതകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകും. അമ്മയിലെ മൽസരത്തിനു പിന്നിൽ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജൂലൈ 4 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

https://www.youtube.com/watch?v=Ko18SgceYX8