നർത്തകിയും നടിയുമായ വിദ്യ ഉണ്ണി ഡോക്ടർ ലവ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഹോങ്കോങ്ങിൽ കോ​ഗ്നിസെന്റിൽ ഉദ്യോ​ഗസ്ഥയാണ് വിദ്യാ ഉണ്ണി.

എല്ലാ ആഘോഷാവസരങ്ങളിലും ഇപ്പോള്‍ ഈ പാട്ടാണ് താരം. ധനുഷും സായ് പല്ലവിയും തകര്‍ത്താടിയ മാരി 2 വിലെ 'റൌഡി ബേബി' എന്ന പാട്ട്. സെലബ്രിറ്റി ആഘോഷവേളകളിലും ഈ പാട്ടാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നടി വിദ്യാ ഉണ്ണിയും ഭർത്താവ് സഞ്ജയിന്റെയും ഈ പാട്ടിനൊപ്പമുള്ള നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിവാഹ റിസപ്ഷനിൽ വച്ചാണ് ഇരുവരും 'റൗഡി ബേബി' എന്ന പാട്ടിനൊപ്പം ചുവട് വയ്ക്കുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് വിദ്യ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View post on Instagram

>

നർത്തകിയും നടിയുമായ വിദ്യ ഉണ്ണി ഡോക്ടർ ലവ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഹോങ്കോങ്ങിൽ കോ​ഗ്നിസെന്റിൽ ഉദ്യോ​ഗസ്ഥയാണ് വിദ്യാ ഉണ്ണി. സഹോദരിയും നടിയുമായി ദിവ്യ ഉണ്ണിക്കൊപ്പം നൃത്തവേദികളിലും വിദ്യ സജീവമായിരുന്നു. കൊച്ചിയിൽ വച്ച് ജനുവരി 28നായിരുന്നു വിവാഹം.