വിക്രമിനെ നായകനാക്കി സിനിമ ഒരുക്കാന്‍ മണിരത്നം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം വിക്രമിനെ നായകനാക്കി ഒരു സിനിമ ഒരുക്കാനാണ് മണിരത്നം പദ്ധതിയിടുന്നത്.

നേരത്തെ വിക്രമിനെ പ്രധാന കഥാപാത്രമാക്കി രാവണന്‍ എന്ന ചിത്രം മണിരത്നം ഒരുക്കിയിരുന്നു. പക്ഷേ തീയേറ്ററില്‍ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

അതേസമയം കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കുകളിലാണ് ഇപ്പോള്‍ മണിരത്നം. കാര്‍ത്തിയുടെ സിനിമ പൂര്‍ത്തിയായ ഉടന്‍ മണിരത്നം വിക്രമിനെ നായകനാക്കിയുള്ള സിനിമയുടെ തിരക്കഥയുടെ ജോലികളിലേക്ക് കടക്കും. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ഇരുമുഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രം ഇപ്പോള്‍.