ചെന്നൈ: പ്രേമം കണ്ട് താന്‍ നിവിന്‍റെ ആരാധകനായെന്ന് തമിഴ് സൂപ്പര്‍ താരം വിക്രം. നിവിന്‍റെ പ്രേമത്തെ പുകഴ്ത്തി ഇരുമുഖന്‍ സിനിമയുടെ ഓഡിയോ പുറത്തിറങ്ങല്‍ ചടങ്ങിലാണ് വിക്രം രംഗത്ത് എത്തിയത്. നിവിന്‍റെ പ്രേമം കണ്ട് ഭ്രാന്തായിപ്പോയി, എല്ലാം മറന്നു പ്രേമത്തിനു മേല്‍ പ്രേമം വന്നു എന്നും വിക്രം പറഞ്ഞു. നിവിന്‍ ആദ്യമായാണു ഒരു തമിഴ്ചിത്രത്തിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. അതു ഈ ചിത്രത്തിനു വേണ്ടി ആയതില്‍ സന്തോഷം ഉണ്ടെന്നും വിക്രം പറഞ്ഞു.