ഇരുമുഗന്‍ പ്രദര്‍ശനത്തിനെത്താന്‍ കാത്തിരിക്കുകയാണ് വിക്രമിന്റെ ആരാധകര്‍. ട്രെയിലറിന് ലഭിച്ച വന്‍ പ്രതികരണത്തെ തുടര്‍ന്ന് പ്രേക്ഷകരുടെ പ്രതീക്ഷയും ഏറിയിട്ടുണ്ട്. ഇപ്പോഴിതാ വിക്രമിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി വരുന്നു. വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിയുടെ രണ്ടാംഭാഗം വരുന്നവെന്നാണ് പുതിയ വാര്‍ത്ത.
വിക്രമിനെ നായകനാക്കി 2003ലാണ് ഹരി സാമി ഒരുക്കിയത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലായിരുന്നു വിക്രം അഭിനയിച്ചത്. പുതിയ ചിത്രത്തില്‍ നെഗറ്റീവ് ഷേയ്‍ഡുള്ള പൊലീസ് ഉദ്യോഗസ്ഥനായിരിക്കും വിക്രമെന്ന് ഹരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഹാരിസ് ജയരാജ് ആണ് സംഗീതസംവിധായകന്‍. പ്രിയന്‍ ഛായാഗ്രാഹണം നിര്‍വഹിക്കും.
ആനന്ദ് ശങ്കര്‍ ആണ് ഇരുമുഗന്‍ ഒരുക്കുന്നത്. നയന്‍താരയും നിത്യാ മേനോനും ചിത്രത്തില്‍ നായികമാരായി ഉണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. വിക്രം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതസംവിധായകന്‍.
