മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമെന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍. പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നു. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളെ അഭിനന്ദിച്ച് വിനീത് ശ്രീനിവാസനും രംഗത്ത് എത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആദി കണ്ടിറങ്ങി . പാര്‍ക്കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ , ബോണ്‍ സീരീസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് തന്നെയാണ്. അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.