മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍നായകനായ ആദി മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ മികച്ച പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ നടത്തിയതെന്ന് തമിഴ് നടന്‍ വിശാല്‍ പറയുന്നു.

എന്റെ അടുത്ത സുഹൃത്തായ മോഹന്‍‌ലാലിന്റെ കന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി എന്ന സിനിമ കണ്ടു. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് സിനിമയില്‍ പ്രണവ് നടത്തിയത്. മറ്റുള്ളവരെ പോലെയല്ല അത്. എല്ലാവിധ അഭിനന്ദനങ്ങളും- വിശാല്‍ പറയുന്നു.

ജീത്തു ജോസഫ് ആണ് ആദി തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.