വീരം, വേതാളം, വിവേകം എന്നിവയാണ് അജിത്ത്കുമാര്‍-ശിവ കൂട്ടുകെട്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍.

സംവിധായകന്‍ 'സിരുത്തൈ' ശിവയ്‌ക്കൊപ്പം അജിത്ത് കുമാര്‍ നാലാമതും ഒന്നിക്കുന്ന വിശ്വാസത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി. ഡബിള്‍ ലുക്കിലാണ് അജിത്ത് പോസ്റ്ററില്‍. ഒന്ന് സോള്‍ട്ട് ആന്റ് പെപ്പറിലും മറ്റൊന്ന് കറുത്ത മുടിയും താടിയുമുള്ളതും. 

വീരം, വേതാളം, വിവേകം എന്നിവയാണ് അജിത്ത്കുമാര്‍-ശിവ കൂട്ടുകെട്ടിലെത്തിയ മൂന്ന് ചിത്രങ്ങള്‍. വീരവും വേതാളവും സാമാന്യപ്രേക്ഷകരെ തൃപ്തിപ്പെടുത്തി വന്‍വിജയങ്ങളായെങ്കില്‍ കഴിഞ്ഞ വര്‍ഷമെത്തിയ 'വിവേക'ത്തിന് അജിത്തിന്റെ കടുത്ത ആരാധകരെപ്പോലും പൂര്‍ണമായി തൃപ്തിപ്പെടുത്താനായില്ല. മുന്‍ രണ്ട് ചിത്രങ്ങളേക്കാള്‍ ബജറ്റിലും ഉയര്‍ന്ന ചിത്രത്തിന് ബോക്‌സ്ഓഫീസിലും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 

Scroll to load tweet…

മെയ് ആദ്യവാരമാണ് വിശ്വാസത്തിന്റെ ചിത്രീകരണം തുടങ്ങിയത്. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്. 2013ലെത്തിയ ആരംഭത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ചത്. സത്യജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെ നിര്‍മ്മാണം. അജിത്ത് അവതരിപ്പിക്കുക ഒരു പൊലീസ് ഓഫീസറെയാണെന്നാണ് കരുതപ്പെടുന്നത്. വിവേക്, റോബോട്ട് ശങ്കര്‍, യോഗി ബാബു, അനിഖ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇമ്മന്‍ ആണ് സംഗീതം. 2019 പൊങ്കലിന് തീയേറ്ററുകളിലെത്തും.