മല്ലികയുടെ വീടിനുള്ളില്‍ വെള്ളം കയറിയ നിലയിലാണ്. കൂടാതെ, വീടിന്‍റെ മുറ്റത്തുള്ള കാര്‍ പകുതിയും വെള്ളത്തിനടയിലായിരിക്കുകയാണ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഭീതിതമായ മഹാപ്രളയത്തില്‍ കേരളം മുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്ന അവസ്ഥയും വന്നു. വെള്ളപ്പാക്കത്തില്‍ സ്വപ്നങ്ങള്‍ ഒരുപാട് നെയ്ത് കെട്ടിപ്പൊക്കിയ വീടുകള്‍ പലര്‍ക്കും നഷ്ടമായി. നിരവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 

എന്നാല്‍, വെള്ളത്തിന്‍റെ വരവ് കനക്കുന്നതോടെ ക്യാമ്പുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നടന്മാരായ പൃഥ്വിരാജിന്‍റെയും ഇന്ദ്രജിത്തിന്‍റെയും അമ്മ മല്ലിക സുകുമാരന്‍റെ വീട്ടിലും വെള്ളം കയറി.

ഇതോടെ വീട്ടില്‍ അകപ്പെട്ട നടി കൂടിയായ മല്ലിക സുകുമാരനെ ബിരിയാണി ഉണ്ടാക്കുന്ന വലിയ വാര്‍പ്പില്‍ ഇരുത്തി രക്ഷാപ്രവര്‍ത്തകര്‍ കൊണ്ടു പോവുകയായിരുന്നു. മല്ലികയുടെ വീടിനുള്ളില്‍ വെള്ളം കയറിയ നിലയിലാണ്. കൂടാതെ, വീടിന്‍റെ മുറ്റത്തുള്ള കാര്‍ പകുതിയും വെള്ളത്തിനടയിലായിരിക്കുകയാണ്.