ഞങ്ങളുടെ സഹപ്രവർത്തകയ്‍ക്ക് നീതി കിട്ടും: ഡബ്യുസിസി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിചാരണ നടപടികള്‍ തുടങ്ങുകയാണ്. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയോടും ദിലീപിനോടും മറ്റ് പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരതീയതി ഇന്ന് കോടതി നിശ്ചയിച്ചേക്കും. അതേസമയം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്‍മ രംഗത്ത് എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡബ്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് #അവൾക്കൊപ്പം..