200 കോടിയോളം വ്യത്യാസം ഇതിൽ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലിയോയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നത്
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ 'ലിയോ' കഴിഞ്ഞവർഷത്തെ വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 600 കോടിയോളം ചിത്രം കളക്ഷൻ നേടിയെന്നായിരുന്നു നിർമ്മാതാക്കളായ സെവൻസ്‌ക്രീൻ സ്റ്റുഡിയോസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ചിത്രത്തിൻറെ യഥാർത്ഥ കളക്ഷൻ അത്രയുമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
650 കോടി കളക്ഷൻ സ്വന്തമാക്കിയെന്ന് പറഞ്ഞ സിനിമയുടെ കളക്ഷൻ 404 കോടി എന്നാണ് ചിത്രത്തിന്റെ നിർമാതാക്കാൾ ഇൻകംടാക്സ് ഫയലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 200 കോടിയോളം വ്യത്യാസം ഇതിൽ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലിയോയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നത്. ലിയോയുടെ കളക്ഷൻ എന്ന പേരിൽ നിർമ്മാതാക്കൾ എന്തിനാണ് ഇത്രയും വ്യത്യാസമുള്ള തുക പ്രചരിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
നേരത്തെ വിജയ് ചിത്രം വാരിസ് സമാനമായി കളക്ഷൻ വിവാദത്തിൽ അകപ്പെട്ടിരുന്നു.അതേസമയം ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കൂലി'യും വലിയ കളക്ഷൻ നേട്ടം സ്വന്തമാക്കികൊണ്ട് മുന്നേറുകയാണ്. അതിനിടയിൽ ഇപ്പോൾ ലിയോയുടെ കളക്ഷനുമായി ബന്ധപ്പെട്ട വിഷയം രജനി- വിജയ് ഫാൻസ് തമ്മിലെ സോഷ്യൽ മീഡിയ പോരിനും കളമൊരുക്കിയിട്ടുണ്ട്.
ലോകേഷ്-രജനി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയിൽ എത്തിയ കൂലി ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷൻ മെച്ചപ്പെടുത്താനും ചിത്രത്തിനായിട്ടുണ്ട്. കൂലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.


