Asianet News MalayalamAsianet News Malayalam

എംഎല്‍എയോട് യെസ് പറഞ്ഞ് കാജല്‍

Will Kajal Aggarwal say yes to this MLA
Author
First Published May 13, 2017, 3:27 AM IST

കാജല്‍ അഗര്‍വാള്‍ തെലുങ്കിലും തമിഴിലുമായി തിരക്കിലാണ്. ബാഹുബലി വില്ലന്‍ റാണയുടെ പുതിയ ചിത്രമാണ് കാജലിന്‍റെ തെലുങ്കില്‍ ഇറങ്ങേണ്ട ചിത്രം. അജിത്തിന്‍റെ വിവേകവും കാജലിന്‍റെ തമിഴിലെ വലിയ പ്രതീക്ഷയാണ്. ഒപ്പം വിജയ് നായകനാകുന്ന 61മത്തെ ചിത്രത്തിലും കാജലാണ് നായിക.

അതിനിടയിലാണ് എംഎല്‍എ വാര്‍ത്ത വരുന്നത്. ശരിക്കും എംഎല്‍എ അല്ല കാജല്‍ അഭിനയിക്കാനിരിക്കുന്ന ചിത്രമാണ് എംഎല്‍എ. ടോളിവുഡ് താരം കല്ല്യാണ്‍ റാം ആണ് ചിത്രത്തിലെ നായകന്‍. 2007 ല്‍ ആദ്യമായി കാജല്‍ നായികയായത് ലക്ഷ്മി കല്ല്യാണം എന്ന കല്ല്യാണ്‍ റാം ചിത്രത്തിലാണ്.

ചിത്രം അത്ര വിജയിച്ചില്ലെങ്കിലും കാജല്‍ ടോളിവുഡിലും കോളിവുഡിലും തരംഗമായി. ഇപ്പോള്‍ ഏതാണ്ട് ടോളിവുഡില്‍ നിന്നും ഔട്ടായി നില്‍ക്കുന്ന കല്ല്യാണ്‍ റാമിന് ഒരു തിരിച്ചുവരവായിരിക്കും എംഎല്‍എ. അതിന് കൂടിയാണ് കല്ല്യാണ്‍ കാജലിന്‍റെ സഹായം തേടിയത്. തന്‍റെ ആദ്യ ഹീറോയ്ക്ക് ലൈഫ് ലൈന്‍ നല്‍കാന്‍ തന്നെയാണ് കാജലിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios