ഗൗതം വാസുദേവന്‍ അജിത്തിനെ നായികയാക്കി ഒരുക്കിയ യെന്നൈ അറിന്താനിലെ നായികമാരിലൊരാളായിരുന്നു അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടിയെ നായികയാക്കി ഗൗതം വാസുദേവ് മേനോന്‍ വീണ്ടും ഒരു സിനിമ ഒരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഗൗതം വാസുദേവ് മേനോന്‍ അനുഷ്‍ക ഷെട്ടിയോട് പുതിയ സിനിമയുടെ കഥ അടുത്തിടെ പറഞ്ഞിരുന്നു. കഥ കേട്ടയുടന്‍ അനുഷ്‍ക ഷെട്ടി ഡേറ്റ് കൊടുത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം വിക്രമിനെ നായകനാക്കി ധ്രുവ നച്ചിത്രവും ധനുഷിനെ നായകനാക്കി എന്നൈ നോക്കി പായും തോട്ട എന്ന ചിത്രവും ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന്‍.