സ്റ്റൈല്‍ മന്നന്‍ ചിത്രം യെന്തിരന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തില്‍. നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, മിനുക്ക് പണികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും സംവിധായകന്‍ ശങ്കര്‍ അറിയിച്ചു.
ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ്. 2012ല്‍ എന്തിരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിംഗ് .
ചില പോസ്റ്ററുകളും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. വര്‍ഷങ്ങളുടെ പ്രയത്നം അന്തിമഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എന്തിരന്‍ ടീം.
2.0യിലെ ഏറ്റവും നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, ഇനി ഒരു പാട്ട് മാത്രമേ ബാക്കിയൂള്ളുവെന്നും സംവിധായകന്‍ ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും പുറത്തുവിട്ടു..
മിനുക്ക് പണികള്‍ക്ക് ശേഷം ഒക്ടോബര്‍ 18ന് ദീപാവലി റിലീസായി ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് ശ്രമം.
ഒരേ സമയം ചിട്ടി റോബോട്ടും ശാസ്‌ത്രജ്ഞന്‍ വസീകരനും ആയി രജനീകാന്ത്.. വില്ലന്‍ കഥാപാത്രമായ ഡോ. റിച്ചാര്‍ഡായി അക്ഷയ് കുമാര്‍. നായികാവേഷത്തില്‍ എമി ജാക്‌സണ്‍.. കലാഭവന്‍ ഷാജോണും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്റെ സംഗീതവും യന്ത്രമനുഷ്യന് കൂടുതല്‍ കരുത്തേകും. വിസ്മയങ്ങള്‍ കൊണ്ട് മാജിക് കാട്ടുന്ന ശങ്കര്‍ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
