ജനീവ: കൊവിഡ് 19(കൊറോണ വൈറസ്) കൊതുകിലൂടെ പകരുമോ?. ആശങ്കകള്‍ വേണ്ട...കൊവിഡ് 19 പരത്താന്‍ കൊതുകുകള്‍ക്ക് കഴിയുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ലോകാരോഗ്യസംഘടന(WHO) വ്യക്തമാക്കി. 

കൊവിഡ് 19 എങ്ങനെ പകരുന്നു?

രോഗബാധിതനായ ഒരാൾ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്രവങ്ങളിലൂടെയോ ഉമിനീര്‍കണങ്ങള്‍ വഴിയോ ആണ് കൊവിഡ് 19 പകരുന്നത്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത വര്‍ധിപ്പിക്കും. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, വയറിളക്കം എന്നിവയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍. 

Read more: കൊവിഡ് 19നെ തുരത്താന്‍ ഇസ്രയേല്‍ വാക്‌സിന്‍ കണ്ടെത്തിയോ; നടക്കുന്ന പ്രചാരണങ്ങള്‍ കള്ളം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒന്ന്...

കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി കഴുകുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, സന്ദര്‍ശിക്കുന്നുണ്ടെങ്കിൽത്തന്നെ മാസ്ക് ധരിക്കുക. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. 

Read more: കൊറോണ മാറ്റാന്‍ മലേറിയയുടെ മരുന്ന്; പ്രചാരണങ്ങളിലെ വാസ്തവം പുറത്ത്

രണ്ട്...

കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവർത്തി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ 70 ശതമാനമെങ്കിലും ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുക.

മൂന്ന്...

ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേർക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. 

Read more: കൊറോണയെ ചെറുക്കാന്‍ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായോ?; സത്യമിതാണ്