ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ എന്ന രീതിയില്‍ വ്യാജവാര്‍ത്ത ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. മലയാളികളാണ് വാര്‍ത്ത തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്നുവന്ന സമരത്തെ ഇകഴ്ത്താനാണ് ഇത്തരമൊരു പ്രചാരണം  നടത്തുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തു.പാകിസ്ഥാനിലെ ചിത്രമാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നത്.

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത

2017ല്‍ പാകിസ്ഥാനിലെ അബ്ദുല്‍വാലി ഖാന്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് പിടികൂടിയ ആയുധങ്ങള്‍ ഡോണ്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രങ്ങളാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. പാകിസ്ഥാനിലെ വിവാദമായ മഷല്‍ കൊലപാതകത്തിന് ശേഷമാണ് ഹോസ്റ്റല്‍ പൊലീസ് റെയ്ഡ് ചെയ്തത്. ഇസ്ലാമാബാദില്‍ നിന്ന് മറ്റൊരു കേസില്‍ പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ദിനപത്രം പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ വാര്‍ത്ത

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ജാമിയ മില്ലിയ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഫേസ്ബുക്കില്‍ മലയാളി പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്ന വ്യാജ വാര്‍ത്ത