ദില്ലി: വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ഇന്ത്യയിൽ നിന്നുള്ള രക്ഷാവിമാനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിൾ ഫോമുകള്‍ എന്ന പേരിലാണ് ലിങ്കുകളാണ് വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്നത്. 

'ഇന്ത്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങള്‍' എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിക്കുന്നത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വാ‌ട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്. നിരവധി ഗൂഗിള്‍ ഫോമും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനായി എംബസി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

'വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യയിൽ നിന്ന് രക്ഷാവിമാനങ്ങൾ എന്ന പേരിൽ ഗൂഗിൾ ഫോമുകളിലേക്കുള്ള ലിങ്കുകൾക്കൊപ്പം വാട്‌സ്‌ആപ്പ് മെസേജ് പ്രചരിക്കുന്നുണ്ട് . അത് സത്യമല്ല. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു ഫോമും ഇറക്കിയിട്ടില്ല'- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ട്വീറ്റ് ചെയ്തു. 

Read more: 'ബ്രിട്ടനിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയകരം'; വാര്‍ത്ത സത്യമോ?