ദില്ലി: ലോകത്ത് കൊവിഡ് 19 ഭീഷണിയായപ്പോള്‍ മുതല്‍ വ്യാജ മരുന്നുകളുടെ പ്രളയമാണ്. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം മുതല്‍ ചൂടുവെള്ളത്തിലുള്ള കുളി വരെ കൊവിഡിന് മരുന്നാണെന്നും പ്രതിരോധമാർഗമാണെന്നും പലരും പ്രചരിപ്പിച്ചു. ഇക്കൂട്ടത്തില്‍ ഒടുവിലത്തെ മരുന്ന് നമുക്കെല്ലാം പ്രിയപ്പെട്ട 'ചായ'യാണ്. 

'ഒറ്റ ഗ്ലാസ് ചായ മതി, സംഭവം ഒകെ'

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സ്‍ക്രീന്‍ഷോട്ടാണ് പുതിയ കിംവദന്തികള്‍ക്ക് പിന്നില്‍. 'ഒരു ഗ്ലാസ് ചായ കുടിച്ചാല്‍ കൊവിഡ് മാറും!. ഇതുകൊണ്ടാണ് ചൈനയില്‍ നിലവധി പേർക്ക് രോഗം ഭേദമായത്. ചൈനയില്‍ കൊവിഡ് 19 രോഗികള്‍ക്ക് ദിവസവും മൂന്ന് പ്രാവശ്യം ആശുപത്രി ജീവനക്കാർ ചായ നല്‍കുന്നു. പ്രഭവകേന്ദ്രമായ വുഹാനില്‍ കൊവിഡിന്‍റെ വ്യാപനം തടഞ്ഞത് ഇങ്ങനെയാണ്' എന്നും വാട്‍സാപ്പ് സന്ദേശത്തില്‍ പറയുന്നു.

Read more: ജനങ്ങളെ വീട്ടിലിരുത്താന്‍ സിംഹത്തെ തെരുവില്‍ ഇറക്കിയോ പുടിന്‍; ചിത്രം സത്യമോ?

പതിവുപോലെ, എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ സന്ദേശമെത്തിക്കാനുള്ള ആഹ്വാനവും മെസേജിന് ഒപ്പമുണ്ടായിരുന്നു. 

ചായ കുടിക്കാന്‍ വരട്ടെ...

എന്നാല്‍ ചായ കൊവിഡ് 19ന് മരുന്നാണ് എന്ന് ചൂണ്ടിക്കാണിക്കാന്‍ തെളിവുകളൊന്നുമില്ല എന്ന് പറയുന്നു പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ. 'കൊവിഡിനെ ചെറുക്കാനുള്ള പൊടിക്കൈകള്‍' എന്നുള്ള പ്രചാരണങ്ങളില്‍ ആരും വീഴരുത് എന്ന് പിഐബി അഭ്യർത്ഥിച്ചു.

Read more: കൊവിഡ് 19: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കേന്ദ്രം വെട്ടിക്കുറച്ചോ; വസ്തുത പുറത്ത്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക