Asianet News MalayalamAsianet News Malayalam

ഐഷി ഘോഷിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച 'ആ ചിത്രം' വ്യാജം; ഫാക്ട് ചെക്ക്

അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജനുവരി ആറിന് നടത്തിയ പ്രസം​ഗത്തിൽ ഐഷി ഘോഷിന്റെ ഇടതുകൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഈ ഫോട്ടോയാണ് മാറ്റം വരുത്തി വ്യാജമായി പ്രചരിപ്പിരുന്നത്.

ishe ghoshe injured her left hand and the viral photo is fake fact check
Author
Delhi, First Published Jan 10, 2020, 11:31 PM IST

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് പരിക്കേറ്റിട്ടില്ലെന്ന് പ്രചരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ വ്യാജമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ. ദേശീയ മാധ്യമമായ ബൂംലൈവ് നടത്തിയ അന്വേഷണത്തിലാണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ സാധിച്ചത്. ഇടത് കയ്യിലെ പരിക്ക് വലതുകയ്യിലേക്ക് മാറ്റിയാണ് വ്യാജ ഫോട്ടോ നിർമ്മിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഇടങ്ങളിൽ ഐഷി പ്രസം​ഗിക്കുന്ന ഫോട്ടോകളിൽ ഒരെണ്ണത്തിൽ ഇടതുകയ്യിലും മറ്റൊരെണ്ണത്തിൽ വലതുകയ്യിലുമാണ് ബാൻഡേജിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചാണ് ഐഷിക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തിക്കൊണ്ടിരുന്നത്. 

രണ്ട് ചിത്രങ്ങളിലൊന്ന് 180 ഡി​ഗ്രി ആം​ഗിളിൽ എടുത്തിരിക്കുന്ന, അതേ ചിത്രത്തിന്റെ മിറർ ഇമേജാണെന്നും കണ്ടെത്തിയതായി ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നു. അക്രമം നടന്ന് തൊട്ടടുത്ത ദിവസം ഐഷി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ് ആദ്യ ചിത്രം. ​ഗെറ്റി ഇമേജസിന് വേണ്ടി ഹിന്ദുസ്ഥാൻ ടൈംസ് ഫോട്ടോജേർണലിസ്ററ് വിപിൻ കുമാറാണ് ഫോട്ടോയെടുത്തിരിക്കുന്നത്. രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ രണ്ടും ഒന്നുതന്നെയാണെന്ന് വ്യക്തമാകുന്നതായി ബൂം ലൈവ് വെളിപ്പെടുത്തുന്നു. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജനുവരി ആറിന് നടത്തിയ പ്രസം​ഗത്തിൽ ഐഷി ഘോഷിന്റെ ഇടതുകൈയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഈ ഫോട്ടോയാണ് മാറ്റം വരുത്തി വ്യാജമായി പ്രചരിപ്പിരുന്നത്.

Follow Us:
Download App:
  • android
  • ios