Asianet News MalayalamAsianet News Malayalam

മെല്‍ബണില്‍ പിണറായിക്ക് ആദരമായി കൂറ്റന്‍ ബോർഡ്; ഫോട്ടോഷോപ്പോ അതോ...സത്യം പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷപ്പെട്ടോ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സജീവ ചർച്ചയിലാണ്.

Kerala CM Pinarayi Vijayan Banner in Melbourne real or fake
Author
Melbourne VIC, First Published Apr 19, 2020, 1:12 PM IST

മെല്‍ബണ്‍: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷപ്പെട്ടോ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സജീവ ചർച്ചയിലാണ്. എന്താണിതിലെ വസ്തുത. 

Kerala CM Pinarayi Vijayan Banner in Melbourne real or fake

 

വൈറലായിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയതല്ല. പിന്നെ എങ്ങനെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത് എന്നല്ലേ. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംപയിനാണ് #SayThanks. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ഈ ക്യാംപയിനിലൂടെ പൊതുജനങ്ങള്‍ക്ക് കമ്പനി അവസരമൊരുക്കുന്നത്. 

ആരുടെ പേരും തെളിയും, ചെയ്യേണ്ടത് ഇത്രമാത്രം

Kerala CM Pinarayi Vijayan Banner in Melbourne real or fake

 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നന്ദിപറയേണ്ടയാളുടെ പേര് ടെല്‍സ്ട്രയുടെ 0484 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ആ പേര് ടവറിലെ ഇലക്ട്രോണിക് ബോർഡില്‍ തെളിയുകയും അതിന്‍റെ ചിത്രം എംഎംഎസ് ആയി അയക്കുന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ആരുടെ പേര് വേണെങ്കിലും നമുക്ക് ഇങ്ങനെ അയക്കാം. ഇങ്ങനെ ഒരാള്‍ ആയച്ച മെസേജിന്‍റെ മറുപടി ചിത്രമാണ് മെല്‍ബണിലെ ടെല്‍സ്ട്ര ടവറില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള ആദരമെന്ന രീതിയില്‍ പ്രചരിക്കുന്നത്. 

#SayThanks ക്യാംപയിനിലൂടെ ഉദേശിക്കുന്നത് എന്ത്, എങ്ങനെയാണ് സന്ദേശമയക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കമ്പനി അവരുടെ വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മാതൃകകള്‍ ടെല്‍സ്ട്ര സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മറുപടിയായി ലഭിക്കുന്ന ചിത്രം #SayThanks എന്ന ഹാഷ്‍ടാഗില്‍ നമുക്ക് ഷെയർ ചെയ്യുകയുമാകാം. 

Read more: കൊറിയന്‍ വെബ് സീരീസില്‍ കൊവിഡിനെ കുറിച്ച് പ്രവചനം; അതും 2018ല്‍; ഞെട്ടലോടെ കേട്ട വാർത്ത സത്യമോ?

Follow Us:
Download App:
  • android
  • ios