Asianet News MalayalamAsianet News Malayalam

'രാജ്യത്ത് ലോക്ക് ഡൗണ്‍ ഓഗസ്റ്റ് 10 വരെ, ഇനിയും അഞ്ച് ഘട്ടം'; വിജ്ഞാപനം യാഥാര്‍ഥ്യമോ

ലോക്ക് ഡൗണ്‍ അഞ്ച് തവണ കൂടി നീട്ടും എന്ന പ്രചാരണം ശക്തമാണ്. കേന്ദ്ര വിജ്ഞാപനം എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ഈ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നത്.

message circulating as 5 phase of Covid 19 Lockdown coming in India
Author
Delhi, First Published May 15, 2020, 8:25 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണിന്‍റെ ഭാവിയെന്ത്?. മൂന്നാംഘട്ടവും കടന്ന് എത്ര നാള്‍ ലോക്ക് ഡൗണ്‍ നീളും. നിര്‍ണായക പ്രഖ്യാപനം എന്തായിരിക്കും എന്ന ആകാംക്ഷയില്‍ ഏവരും കാത്തിരിക്കേ ലോക്ക് ഡൗണ്‍ അഞ്ച് തവണ കൂടി നീട്ടും എന്ന പ്രചാരണം ശക്തമാണ്. കേന്ദ്ര വിജ്ഞാപനം എന്ന പേരില്‍ വാട്‌സ്‌ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ഈ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നത്. 

message circulating as 5 phase of Covid 19 Lockdown coming in India

 

പ്രചാരണം ഇങ്ങനെ

'കൊവിഡ് 19 നിയന്ത്രണങ്ങള്‍ അഞ്ച് ഘട്ടമായാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. മൂന്ന് ആഴ്‌ചകള്‍ വീതമാണ് ഓരോ ലോക്ക് ഡൗണും നീണ്ടുനില്‍ക്കുക. മെയ് 18ന് ആരംഭിക്കുന്ന പുതിയ ഘട്ടം ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കും' എന്ന് സന്ദേശത്തില്‍ പറയുന്നു. 

ആദ്യ ഘട്ടം: 18 മെയ്
രണ്ടാം ഘട്ടം: 8 ജൂണ്‍
മൂന്നാം ഘട്ടം: 29 ജൂണ്‍
നാലാം ഘട്ടം: 20 ജൂലൈ
അഞ്ചാം ഘട്ടം: 10 ഓഗസ്റ്റ്

വരാനിരിക്കുന്ന അഞ്ച് ഘട്ടങ്ങളുടെ തീയതികളും ഇതില്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടിയാല്‍ തീയതികളില്‍ മാറ്റം വരും എന്നുമുണ്ട്.  

വസ്‌തുത

message circulating as 5 phase of Covid 19 Lockdown coming in India

 

എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ കഴമ്പില്ല എന്ന് തെളിഞ്ഞിരിക്കുന്നു. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറുകളൊന്നും പുറത്തിറക്കിയിട്ടില്ല. 

പരിശോധനാ രീതി

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമറിയാന്‍ പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ(പിഐബി) ഔദ്യോഗിക വിശദീകരണത്തെയാണ് ആശ്രയിച്ചത്. ഇത്തരമൊരു സര്‍ക്കുലര്‍ കേന്ദ്രം പുറത്തിറക്കിയിട്ടില്ലെന്ന് പിഐബിയുടെ ഫാക്‌ട് ചെക്കില്‍ പറയുന്നു. 

നിഗമനം

ലോക്ക് ഡൗണ്‍ നാലാംഘട്ടം ഉണ്ടാകുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് ഘട്ടങ്ങളിലായി ഓഗസ്റ്റ് വരെ നീളുന്ന ലോക്ക് ഡൗണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, അഞ്ച് ഘട്ടത്തിലുള്ള ലോക്ക് ഡൗണ്‍ സംബന്ധിച്ച് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പിഐബിയും വ്യക്തമാക്കിയിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇതുവരെ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...

'രാജ്യത്ത് ലോക്ക് ഡൗണ്‍ ഓഗസ്റ്റ് 10 വരെ, ഇനിയും അഞ്ച് ഘട്ടം'; വിജ്ഞാപനം യാഥാര്‍ഥ്യമോ

ഉത്തര കൊറിയയില്‍ നിന്ന് മുങ്ങി കിം തായ്‌വാനിലോ? വൈറലായ വീഡിയോ ചര്‍ച്ചയാകുമ്പോള്‍

Follow Us:
Download App:
  • android
  • ios