Asianet News MalayalamAsianet News Malayalam

'സാമൂഹിക അകലം മറന്ന് തിക്കിത്തിരക്കി പെരുന്നാള്‍ ഷോപ്പിംഗ്'; പേടിപ്പെടുത്തുന്ന വീഡിയോ ഹൈദരാബാദിലേതോ?

പെരുന്നാള്‍ ഷോപ്പിംഗിനായി ആളുകള്‍ തിക്കിത്തിരക്കുന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

People Violating Lockdown Rules In Hyderabad Madina Market video is fake
Author
hyderabad, First Published May 23, 2020, 6:50 PM IST

ഹൈദരാബാദ്: കൊവിഡ് 19 മഹാമാരിക്കാലത്ത് പ്രാര്‍ഥനകളോടെ ചെറിയ പെരുന്നാളിന് തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ലോക്ക് ഡൗണിന്‍റെ നാലാംഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിരുന്നു രാജ്യം. അതിനാല്‍ പല സംസ്ഥാനങ്ങളിലും ആളുകള്‍ വീടിന് പുറത്തിറങ്ങുന്നുണ്ട്. ഇതിനിടെ, പെരുന്നാള്‍ ഷോപ്പിംഗിനായി ആളുകള്‍ തിക്കിത്തിരക്കുന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വൈറല്‍ വീഡിയോയും പ്രചാരണവും

ഹൈദരാബാദിലെ മദീന മാര്‍ക്കറ്റില്‍ നിന്നുള്ളതാണ് വീഡിയോ എന്നാണ് പ്രചാരണം. ഇന്ന് മദീന മാര്‍ക്കറ്റില്‍ കണ്ട തിരക്ക് എന്ന തലക്കെട്ടോടെ മെയ് 21നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

People Violating Lockdown Rules In Hyderabad Madina Market video is fake

 

വസ്‌തുത എന്ത്

എന്നാല്‍, വൈറലായിരിക്കുന്ന വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതല്ല എന്നതാണ് വസ്‌തുത. വീഡിയോ പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്നുള്ളതാണ് എന്ന് ഇന്ത്യ ടുഡേ ആന്‍ഡി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തി. അടുത്തിടെ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ സ്ഥലങ്ങളില്‍ ഒന്നാണ് ഫൈസലാബാദ്. 

Read more: പാക് വിമാന ദുരന്തം: മരിച്ചവരില്‍ ക്രിക്കറ്റര്‍ യാസിര്‍ ഷായും എന്ന് പ്രചാരണം; മറുപടിയുമായി ക്രിക്കറ്റ് ബോര്‍ഡ്

വസ്‌തുതാ പരിശോധനാ രീതി

പ്രചരിക്കുന്ന വീഡിയോ ഫ്രെയിമുകളായി റിവേഴ്‌സ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് വസ്‌തുത ഇന്ത്യ ടുഡേയ്‌ക്ക് മനസിലായത്. പാകിസ്ഥാന്‍ ജേണലിസ്റ്റ് മുഹമ്മദ് ലില ഈ വീഡിയോ മെയ് 20ന് ട്വീറ്റ് ചെയ്തിരുന്നു. ലോകം അടച്ചുപൂട്ടി കഴിയുമ്പോള്‍ പാകിസ്ഥാനിലെ കാഴ്‌ച ഇതാണ് എന്നായിരുന്നു അദേഹത്തിന്‍റെ ട്വീറ്റ്. വീഡിയോ പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്ന് ബിസിനസുകാരനായ ഉസാമ ഖുറേഷിയും ട്വീറ്റ് ചെയ്തു. 

മെയ് 18ന് യൂട്യൂബിലും ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് എന്ന് ഇന്ത്യ ടുഡേ കണ്ടെത്തി. ഉറുദുവിലുള്ള എഴുത്ത് വീഡിയോയില്‍ വ്യക്തവുമാണ്. 

നിഗമനം

People Violating Lockdown Rules In Hyderabad Madina Market video is fake

സാമൂഹിക അകലം മറന്ന് പെരുന്നാള്‍ ഷോപ്പിംഗിനായി തിക്കും തിരക്കും കൂട്ടുന്ന ഹൈദരാബാദിലെ ജനം എന്ന പേരില്‍ വൈറലായ വീഡിയോ പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യയില്‍ ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഹൈദരാബാദിലെ മദീന മാര്‍ക്കറ്റില്‍ ഇത്ര വലിയ തിരക്ക് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമ വാര്‍ത്തകളൊന്നും കണ്ടെത്താനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

Follow Us:
Download App:
  • android
  • ios