മതങ്ങളെ മാനസിക രോഗങ്ങളായി ഒരു രാജ്യം പ്രഖ്യാപിച്ചു. മതേതര അവകാശ വാദങ്ങളുമായി രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍  ഐസ്‍ലന്‍റില്‍ നിന്ന് എത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചു. 

മതങ്ങളെ മാനസിക രോഗങ്ങളായി ഒരു രാജ്യം പ്രഖ്യാപിച്ചു. മതേതര അവകാശ വാദങ്ങളുമായി രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ ഐസ്‍ലന്‍റില്‍ നിന്ന് എത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചു. വിശ്വസിക്കാനാവാതെ ചിരിക്കാം എന്ന വിഭാഗത്തില്‍ പാത്തിയൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിവരം ആദ്യം എത്തിയത്. എന്നാല്‍ ബൂം ലൈവ് നടത്തിയ ഫാക്ട ചെക്കില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെയാണ്.

ആക്ഷേപ ഹാസ്യ സ്വഭാവമുള്ള ഒരു വാര്‍ത്തയായിരുന്നു ഇത്തരത്തില്‍ വ്യത്യസ്തമായ സാഹചര്യത്തില്‍ വ്യാപകമായി പ്രചരിച്ചത്. നോര്‍ത്ത് അറ്റ്ലാന്‍റിക്കലുള്ള ഐസ്‍ലന്‍റ് ഇതിന് മുന്‍പും പല തവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മതേതരത്വം പാലിക്കുന്നതിനായി ഐസ്‍ലന്‍റ് സ്വീകരിച്ച പല നടപടികളും ഇതിന് മുന്‍പ് വാര്‍ത്തയായിട്ടുണ്ട്.

ഐസ്‍ലന്‍റിനെക്കുറിച്ച് വലിയ ബഹുമാനമുണ്ട്. അവിടേക്ക് കുടിയേറാന്‍ ആഗ്രഹമുണ്ടെന്നും വാര്‍ത്ത പങ്കുവച്ചവര്‍ പറയുന്നുണ്ട്. വര്‍ഗീയ സ്വഭാവമുള്ള നേതാക്കള്‍ മാനസിക രോഗികളാണ്. മതം സ്വകാര്യതയാണ് അത് പരസ്യമായി പ്രകടിപ്പിക്കുന്നത് ഭ്രാന്താണ്, ചരിത്രപരമായ തീരുമാനമാണ് ഐസ്‍ലന്‍റിന്‍റേതെന്നും വാര്‍ത്ത പങ്കുവച്ചവര്‍ കുറിച്ചിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രമുഖ മാധ്യമങ്ങളൊന്നും തന്നെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ബൂം ലൈവ് കണ്ടത്തി. പക്ഷേ നിരവധി ആളുകളാണ് ആക്ഷേപ സ്വഭാവമുള്ള ഈ വാര്‍ത്ത പങ്കുവച്ചത്. വാര്‍ത്തയില്‍ ആക്ഷേപഹാസ്യം എന്ന് ടാഗ് ഉള്‍പ്പെടുത്തിയതും വാര്‍ത്ത പങ്കുവച്ചവര്‍ ശ്രദ്ധിച്ചില്ല.