Asianet News MalayalamAsianet News Malayalam

ഏപ്രില്‍ 15 മുതലുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങുകള്‍ ആരംഭിച്ചെന്ന വാര്‍ത്ത സത്യമോ?

ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഐആര്‍സിറ്റിസി ഓണ്‍ലൈന്‍, ഐആര്‍സിറ്റിസി ആപ്പ് എന്നിവ വഴി നേരത്തെ ലഭ്യമായിരുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ്, റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏപ്രില്‍ 14 വരെ തുറന്നുപ്രവര്‍ത്തിക്കില്ല.

truth behind news about railway ticket booking started
Author
Thiruvananthapuram, First Published Apr 2, 2020, 12:38 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിലച്ചിരിക്കുകയാണ്. ഇതിനിടെ ഏപ്രില്‍ 14ന് ശേഷമുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഇത് പൂര്‍ണമായും ശരിയല്ല. 

ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഐആര്‍സിറ്റിസി ഓണ്‍ലൈന്‍, ഐആര്‍സിറ്റിസി ആപ്പ് എന്നിവ വഴി നേരത്തെ ലഭ്യമായിരുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ്, റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏപ്രില്‍ 14 വരെ തുറന്നുപ്രവര്‍ത്തിക്കില്ല. സ്റ്റേഷന്‍ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് ബുക്കിങുകള്‍ ആരംഭിച്ചിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി മാത്രമാണ് ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടരുന്നതെന്നും റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍ അറിയിച്ചു. 

തെറ്റായ വാര്‍ത്തകള്‍ അറിഞ്ഞ് ആളുകള്‍ ടിക്കറ്റ് ബുക്കിങിനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ടിക്കറ്റ് റീഫണ്ട് നല്‍കുകയും ചെയ്തിരുന്നു.

 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Follow Us:
Download App:
  • android
  • ios