പാറ്റ്‌ന: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ബിഹാര്‍ കടുത്ത പ്രളയ ഭീഷണി നേരിടുകയാണ്. പ്രളയത്തിന്‍റെ വാര്‍ത്തകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചില പഴയ ചിത്രങ്ങളുടെ കെണിയില്‍ വീണുപോയി മാധ്യമങ്ങള്‍. ഈ ചിത്രം ഇന്ത്യയില്‍ നിന്നുള്ളത് പോലുമല്ല എന്നതാണ് വസ്‌തുത. 

ചിത്രം ഇങ്ങനെ

ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാന്‍ ജൂലൈ 30ന് മുസാഫര്‍പുര്‍ എഡിഷന്‍റെ മൂന്നാം പേജിലാണ് ബിഹാറിലെ പ്രളയ വാര്‍ത്തയ്‌ക്കൊപ്പം ചിത്രം പ്രസിദ്ധീകരിച്ചത്. ചുറ്റും വെള്ളത്താല്‍ അകപ്പെട്ട കുടിലിന്‍റെ മേല്‍ക്കൂരയില്‍ ഒരു കുടംബവും കുട്ടികളും രക്ഷതേടി കയറിയിരിക്കുന്നതാണ് ചിത്രത്തില്‍. വീട്ടിലെ കുറച്ച് പാത്രങ്ങളും ഇവര്‍ക്ക് സമീപമുണ്ട്. വാഴത്തട കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ചങ്ങാടവും ചിത്രത്തില്‍ കാണാം. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. 

 

വസ്‌തുത എന്ത്

ഈ ചിത്രം ഇന്ത്യയില്‍ നിന്നുള്ളതു പോലുമല്ല എന്നതാണ് വസ്‌തുത. ചിത്രം ബംഗ്ലാദേശില്‍ നിന്നുള്ളതാണ് എന്ന് മറ്റൊരു ചിത്രം ചൂണ്ടിക്കാട്ടുന്നു. ഒന്‍പത് വര്‍ഷമെങ്കിലും ചിത്രത്തിന് പഴക്കമുണ്ട് എന്നും തെളിഞ്ഞു. 

 

നിഗമനം

ബിഹാറിലെ പ്രളയത്തിന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. പ്രളയത്തില്‍ നിന്ന് രക്ഷതേടി കുട്ടികളടക്കമുള്ള ഒു കുടുംബം കുടിലിന്‍റെ മുകളില്‍ അഭയംപ്രാപിച്ചിരിക്കുന്നത് ചിത്രത്തില്‍. അതേസമയം ബിഹാറിലെ പ്രളയ ഭീഷണി തുടരുകയാണ്. 14 ജില്ലകളിലെ 54 ലക്ഷത്തോളം ആളുകളെ പ്രളയം ദുരതത്തിലാക്കി എന്നാണ് റിപ്പോര്‍ട്ട്. 

വെന്‍റിലേറ്ററിലേക്ക് മാറ്റും മുൻപുള്ള ഡോ.അയിഷയുടെ വാക്കുകൾ; വൈറലായ സന്ദേശം വ്യാജം

'വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു'; പ്രചാരണത്തിലെ വസ്തുതയെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​